✔✔✔rating
എന്റെ എല്ലാ ആവശ്യങ്ങളിലും ഞാൻ എന്റെ എളിയ വിശ്വാസത്തിൽ ഞാൻ പറയും ഈശോയെ, എന്നെ രക്ഷിക്കേണമേ.എല്ലാ സംശയങ്ങളിൽ നിന്നും , ആകുലതകളിൽ നിന്നും , പ്രലോഭനങ്ങളിൽ നിന്നും ഈശോയെ എന്നെ രക്ഷിക്കേണമേ . എന്റെ ഏകാന്തതയുടെ മണിക്കൂറുകളിൽ ,വിഷമതകളിൽ ,പരീക്ഷണങ്ങളിൽ , ഈശോയെ എന്നെ രക്ഷിക്കേണമേ. എന്റെ പരാജയങ്ങളിൽ , കാര്യനിർവഹണങ്ങളിൽ , പ്രയാസങ്ങളിൽ ,സങ്കടങ്ങളിൽ , ഈശോയെ എന്നെ രക്ഷിക്കേണമേ. പിതാവും രക്ഷകനുമായ അങ്ങയുടെ സ്‌നേഹത്തിനും മുൻപിൽ ഞാൻ എന്നെത്തന്നെ സമർപ്പിക്കുമ്പോൾ . ഈശോയെ എന്നെ രക്ഷിക്കേണമേ.എന്റെ ഹൃദയം പരാജയ ഭാരത്താൽ തകരുമ്പോൾ , പ്രത്യാശ നശിക്കുമ്പോൾ , ഈശോയെ എന്നെ രക്ഷിക്കേണമേ. ഞാൻ ക്ഷമ നശിച്ചവനും , കുരിശുകളിൽ പിറുപിറുക്കുന്നവനുമാകുമ്പോൾ ഈശോയെ എന്നെ രക്ഷിക്കേണമേ. എല്ലായ്‌പോഴും എല്ലാവിധ ബലഹീനതകളിൽ നിന്നും വീഴ്ചകളിൽ നിന്നും ഈശോയെ എന്നെ രക്ഷിക്കേണമേ. ഈശോയെ എന്നെ കൈവിടരുതേ. സർവശക്തനായ ദൈവമേ, എന്റെ എല്ലാ ബുദ്ധിമുട്ടുകളിലും എനിക്കാശ്വാസം നൽകണമേയെന്നു പൂര്ണവിശ്വാസത്തോടെ ഞാൻ യാചിക്കുന്നു. നല്ല ഇടയനായ ഈശോയെ, എന്നെ കൈവിടരുതേ. സ്വർഗവാതിൽ തുറന്ന് അങ്ങയുടെ ശക്തമായ കരങ്ങൾ നീട്ടി എനിക്ക് സമാധാനം പ്രദാനം ചെയ്യണമേ. (3 ആവശ്യം പറയുക .) ദൈവമേ, അങ്ങയുടെ കാരുണ്യത്തിനായി യാചിക്കുന്ന മുറിവേറ്റ ഈ ഹൃദയം പതറാതെ അങ്ങയുടെ ദൈവികശക്തിയാൽ സമാധാനം പ്രദാനം ചെയ്യണമേ.നല്ലവനായ യേശുവേ , സ്വർഗത്തിൽ അങ്ങയോടൊപ്പം എന്നേക്കും ജീവിക്കുവാനുളള അനുഗ്രഹം നീ എനിക്ക് പ്രദാനം ചെയ്യണമേ.ആമേൻ .
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ