Anudina Prarthanakal is a collection of Catholic Prayers in Malayalam

യേശുവിന്റെ തിരുരക്ത സംരക്ഷണ പ്രാർത്ഥന

✔✔✔rating


കർത്താവായ യേശുവേ, അങ്ങയുടെ തിരുരക്തത്താൽ എന്റെ ശിരസ്സുമുതൽ പാദം വരെ പൊതിയണമേ . കർത്താവായ യേശുവേ, അങ്ങയുടെ പരിശുദ്ധാത്മാവിന്റെ അഗ്നിയാൽ എനിക്ക് ചുറ്റുമൊരു കോട്ടയായിരിക്കണമേ.
(സഖറിയ 2 :5 )
കർത്താവായ യേശുവേ, സാത്താന്റെ കുടില തന്ത്രങ്ങളെ എതിർത്ത് നില്ക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും എന്നെ ധരിപ്പിക്കേണമേ.
(എഫേ 6 , 11 -17 )
കർത്താവായ യേശുവേ, എന്റെ വഴികളിൽ എന്നെ കാത്തുപരിപാലിക്കുവാൻ അവിടുന്നു തന്റെ ദൂതന്മാരോട് കല്പിക്കേണമേ.
(സങ്കീ .91 )
സ്വർഗസ്‌ഥനായ പിതാവേ,ഇന്നേ ദിവസം എന്നെ എല്ലാവിധ അപകട ദുരിതങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ. പരിശുദ്ധാത്മാവേ, അങ്ങേ അഭിഷേകത്താലും ,വചനത്തോടുളള ദാഹത്താലും എന്നെ നിറക്കേണമേ.
കർത്താവായ യേശുവേ, ജഡമോഹാസക്തിക്കു അടിമപ്പെടാതെ, തിരുരക്തത്തിന്റെ സംരക്ഷണം നൽകി തിരുചോരയാൽ കഴുകി എന്നെ വിശുദ്ധീകരിക്കണമേ.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Most Read

Pages

Blog Archive

Scroll To Top