✔✔✔rating
ക്ഷമിച്ചു കൊണ്ട് സഹിക്കുകയും സഹിച്ചുകൊണ്ട് മരിക്കുകയും ചെയ്ത സ്‌നേഹനാഥാ , എന്നെ വേദനിപ്പിച്ചവരോടെല്ലാം അങ്ങേ തിരുനാമത്തിൽ ഞാൻ ക്ഷമിക്കുന്നു. ഞാൻ വേദനിപ്പിച്ചവരോടെല്ലാം അങ്ങേ തിരുനാമത്തിൽ ഞാൻ മാപ്പു അപേക്ഷിക്കുന്നു. അവർക്കു എന്നോട് ക്ഷമിക്കാൻ കൃപ നൽകേണമേ.
നാഥാ, ഇന്നേ ദിവസം ആരുടെയെല്ലാം തിന്മ ഞാൻ കാണുകയോ, കേൾക്കുകയോ, അറിയുകയോ ചെയ്യുന്നുവോ, അവർക്കു വേണ്ടി ഞാൻ മാപ്പു അപേക്ഷിക്കുന്നു. അവരോടു ക്ഷമിക്കുന്നു.
യേശുനാഥാ, ഞങ്ങൾ ഏവരെയും അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളുടെ മുറിവ് ഉണക്കേണമേ.അങ്ങേ സന്തോഷവും സമാധാനവും , ഞങ്ങളെ സ്‌നേഹവും കൊണ്ട് നിറക്കേണമേ.പരിശുദ്ധാത്മാവിനെ ഞങ്ങൾക്ക് നൽകേണമേ .
ഈശോയെ,കുഞ്ഞുനാളിൽ സ്‌നേഹം തിരസ്കരിക്കപ്പെട്ടപ്പോൾ എനിക്കുണ്ടായിട്ടുള്ളതും ഇപ്പോഴും ഉണ്ടായികൊണ്ടിരിക്കുന്നതുമായ മുറിവുകളെയും, പ്രശ്നങ്ങളെയും ദുഃഖങ്ങളെയും ഓർത്തു ഞാൻ അങ്ങയെ സ്‌തുതിക്കുന്നു.
യേശുവേ, എന്റെ തകർച്ചയുടെയും ദുഖത്തിന്റെയും രോഗപീഡകളുടെയും അവസരത്തിൽ അങ്ങേ ആത്മാവാൽ എന്നെ നിറക്കേണമേ. എന്റെ വേദനകളും സഹനങ്ങളും എല്ലാം അങ്ങേ പീഡാസഹനങ്ങളോട് ചേർത്ത് രക്ഷണീയമാക്കി തീർക്കണമേ. ആമേൻ .
യേശുവേ നന്ദി, യേശുവേ സ്‌തോത്രം .
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ