Anudina Prarthanakal is a collection of Catholic Prayers in Malayalam

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായോടുളള പ്രാർത്ഥന

✔✔✔rating


സർവ്വനന്മ സ്വരൂപിയായ ത്രിതൈക ദൈവമേ,അങ്ങേ നേരെയുളള സ്നേഹത്താൽ കത്തിജ്വലിക്കുകയും സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച് അഗതികൾക്കും ആർത്തർക്കും അത്താണിയാകുകയും കുടുംബങ്ങളെ ക്രൈസ്തവ ചൈതന്യത്താൽ നിറയ്ക്കുവാൻ ജീവിതം സമർപ്പിക്കുകയും ചെയ്ത അങ്ങേ വിശ്വസ്‌തദാസിയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധയായി തിരുസഭയിൽ വണങ്ങപ്പെടുവാൻ കൃപ ചെയ്യേണമേ.
പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധ യൗസേപ്പിതാവേ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മദ്ധ്യസ്ഥം വഴി ഞങ്ങൾ അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം ഈശോയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു തരേണമേ. ആമേൻ.
1 . സ്വർഗ്ഗ 2 . നന്മ 3 . ത്രിത്വ

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Most Read

Pages

Blog Archive

Scroll To Top