✔✔✔rating
പ്രാരംഭ പ്രാർത്ഥന
കാർമ്മി: അത്യുന്നതനാളിൽ ദൈവത്തിനു സ്‌തുതി (3 )
സമൂഹം : ആമേൻ (3 )
കാർമ്മി:ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോളും എന്നേക്കും .
സമൂഹം : ആമേൻ (3 )
കാർമ്മി:സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,(സമൂഹവും കൂടി ) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ . സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്തത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ എന്ന് ഉദ്‌ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ, ദുഷ്ടാരൂപിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി .
സമൂഹം : ആദി മുതൽ എന്നേക്കും ആമേൻ .
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,(സമൂഹവും കൂടി ) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ . സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്തത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ എന്ന് ഉദ്‌ഘോഷിക്കുന്നു.
ശുശ്രൂഷി : നമുക്ക് പ്രാർത്ഥിക്കാം , സമാധാനം നമ്മോടു കൂടെ .
കാർമ്മി: കർത്താവേ, ശക്തനായ ദൈവമേ, ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ.നസ്‌റത്തിലെ തിരുകുടുംബം പോലെ സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലുംആരോഗ്യത്തിലും അനാരോഗ്യത്തിലും തിരുമനസ്സ് നിറവേറ്റുവാൻ ഈ കുടുംബാംഗങ്ങളെ സഹായിക്കേണമേ. ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂഹം : ആമേൻ .
കാർമ്മി : കർത്താവേ ,നിന്റെ കൂടാരത്തിൽ ആര് വസിക്കും ? നിന്റെ വിശുദ്ധ ഗിരിയിൽ ആര് വിശ്രമിക്കും?
സമൂഹം : കറ കൂടാതെ ജീവിക്കുന്നവനും നീതി പ്രവർത്തിക്കുന്നവനും ഹൃദയത്തിൽ സത്യമുള്ളവനുംനാവു കൊണ്ട് വഞ്ചിക്കാത്തവനും .
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ