✔✔✔rating
കർത്താവായ യേശുവേ ,കുരിശു വഹിച്ചുകൊണ്ടുള്ള അങ്ങേ യാത്രയിൽ അങ്ങു ഏറ്റവും വേദന അനുഭവിച്ചത് തിരുത്തൊളിലെ മുറിവിൽ നിന്നായിരുന്നല്ലോ . ആ മുറിവിന്റെ ശ്രേഷ്ഠതയാലും യോഗ്യതായാലും 'നീ ചോദിക്കുന്നതെന്തും സഫലമായിത്തീരും 'എന്ന് വി.ബർണാഡിനോട് അങ്ങു പറഞ്ഞിട്ടുണ്ടല്ലോ. വാഗ്ദാനങ്ങളിൽ അങ്ങു വിശ്വസ്‌തനാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആരാലും അറിയപ്പെടാത്ത എ തിരുത്തൊളിലെ മുറിവിനെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ ലഘു പാപങ്ങൾ പൂർണമായും ക്ഷമിക്കപെടുകയും മാരക പാപങ്ങൾ മറന്നുകളയുകയും ചെയ്യുമെന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ. ആ വാക്കു അനുസരിച്ച് ഞാൻ ചോദിക്കുന്ന എന്റെ ഈ കാര്യം (നിയോഗം പറയുക.)അങേക്കു ഇഷ്ടമുണ്ടെങ്കിൽ സാധിച്ചുതരണമെന്നു ഞാൻ ഏറ്റവും താഴ്മയായി അപേക്ഷിക്കുന്നു. അങ്ങു ഇന്ന് വരെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും പ്രപഞ്ചത്തിലുള്ള തന്മാത്രകളുടെ എണ്ണത്തോളം ഞാൻ നന്ദിയും സ്‌തുതിയും പറയുന്നു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ