✔✔✔rating
യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വന്നു . ലൂക്കാ 2 :52
ഈ നിമിഷങ്ങളിൽ നമ്മുടെ കുടുംബത്തെ ,മാതാപിതാക്കളെ, ജീവിത പങ്കാളിയെ, സഹോദരങ്ങളെ , കുഞ്ഞുങ്ങളെ, എല്ലാം തിരുകുടുംബത്തിനു സമർപ്പിക്കാം ...
ഈശോയുടെ തിരു കുടുംബമേ, എന്റെ കുടുംബത്തെയും ,ഞങ്ങളെ ഓരോരുത്തരെയും ഞങ്ങൾ അങേക്കു പ്രതിഷ്ഠിക്കുന്നു.ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ എല്ലാ ദിവസത്തെയും പ്രവർത്തനങ്ങളെയും ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നൽകുകയും ചെയ്യണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ഈ കുടുംബത്തിലെ എല്ലാ തടസങ്ങളും ബന്ധനങ്ങളും അങ്ങയുടെ തിരുരക്ത ശക്തിയാൽ തകർക്കണമേ. നരകസർപ്പത്തിന്റെ തലയെ തകർക്കുന്ന പരിശുദ്ധ കന്യാമറിയാമേ,ഞങ്ങളുടെയും ഞങ്ങളുടെ നാശത്തെയും ആഗ്രഹിക്കുന്ന എല്ലാ ദുഷ്ടശക്തികളെയും അങ്ങയുടെ കാൽകീഴിൽകൊണ്ട് വന്നു തകർത്തു കളയണമേ. മരണം വഴി വേർപെട്ടു പോയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിപ്പിക്കേണമേ.വിശുദ്ധ യൗസേപ്പു പിതാവേ, തിരുകുടുംബത്തെ അങ്ങു പരിപാലിച്ചതു പോലെ ഞങ്ങളുടെ കുടുംബത്തിന്റെയും പാലകൻ ആയിരിക്കണമേ. കർത്താവേ, ഞങ്ങളെയും ഞങ്ങളുടെ മക്കളുടെയും വിശുദ്ധിയിൽ കാത്ത് കൊള്ളണമേ.
മറിയത്തിന്റെ വിമല ഹൃദയവും മാർ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രാർത്ഥനയെ അങ്ങേക്ക് സമർപ്പിക്കുകയും ജീവിതകാലം മുഴുവൻ ഞങ്ങളുടെ കുടുംബങ്ങളിൽ അങ്ങു രാജാവായി വാഴുകയും തിരുകുടുംബത്തിന്റെ മാതൃക ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ. ആമേൻ .
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ