✔✔✔rating
കർത്താവായ ഈശോയെ, നാളിതുവരെയും പല വിധത്തിലും തലത്തിലും രോഗബാധിതരായ എന്റെ മാതാപിതാക്കളെയും പൂർവ്വികരെ എന്നേക്കും അങ്ങേക്ക് സമർപ്പിച്ചു തീക്ഷ്ണമായി പ്രാര്ഥിക്കാത്തതിനെക്കുറിച്ച് ഞാൻ ദുഃഖിക്കുന്നു . രക്ഷകനായ ഈശോയെ, എന്റെ വംശത്തിന്റെ മുഴുവനും പ്രത്യേകിച്ച് കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും പ്രതിനിധിയായി നിന്നുകൊണ്ട് ഞാൻ ഇപ്പോൾ അങ്ങേക്ക് അർപ്പിക്കുന്ന്ന എന്റെ പ്രാർത്ഥന കേട്ട് എന്നെയും അവരെയും അനുഗ്രഹിക്കണമേ. എന്നെയും കുടുംബാംഗങ്ങളെയും തകർക്കും വിധം എന്നിലും എന്റെ കുടുംബത്തിലും തലമുറകളിലും ഇത് വരെ സംഭവിച്ചിട്ടുളള എല്ലാ ജഡിക പാപങ്ങളെയും പ്രതിയും പ്രത്യേകിച്ച് എന്റെ കുടുംബത്തിൽ സംഭവിച്ചിട്ടുളള വിഗ്രഹാരാധന, അന്ധവിശ്വാസം ,കൊലപാതകം, ഭ്രൂണഹത്യ , കലഹങ്ങൾ ,ഇന്നും നിലനിക്കുന്ന വൈരാഗ്യങ്ങൾ , അമിത ധനസമ്പാദനം , പലതരം അനീതികൾ, ഇവയെല്ലാത്തിനേയും പ്രതി ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു.
കർത്താവേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. മരിച്ചവരും ജീവിക്കുന്നവരുമായ ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും തലമുറയുടെയും മേൽ കരുണയായിരിക്കണമേ. ഞാനോ, എന്റെ കുടുംബാങ്ങങ്ങളോ,പൂർവ്വികരോ, തലമുറകളോ, അങ്ങയെ നിഷേധിച്ചും ,ധിക്കരിച്ചും, ഉപേക്ഷിച്ചും അന്യദൈവങ്ങളിലേക്കും ആരാധനകളിലേക്കും നീങ്ങിയിട്ടുണ്ടെൽ ഞാൻ എല്ലാവര്ക്കും വേണ്ടി മനസ്താപത്തോടുകൂടെ മാപ്പപേക്ഷിക്കുന്നു. കർത്താവേ എന്നിൽ കനിയേണമേ. സകല തലമുറയുടെയും രാജ്ഞിയായ പരി .അമ്മേ , എന്റെ തലമുറയിൽ വന്നിരിക്കുന്ന എല്ലാ മക്കളുടെയും ബന്ധനം അഴിക്കുവാൻ 'അമ്മ തമ്പുരാനോട് പറയണമേ.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ