✔✔✔rating
സ്നേഹസമ്പന്നനായ ഈശോയെ!എന്റെ ജീവിതത്തിൽ ഒരു വര്ഷം കൂടി എനിക്കങ്ങു തന്നതിൽ ഞാനങ്ങയെ സ്തുതിക്കുന്നു.കഴിഞ്ഞ വര്ഷം എനിക്ക് ലഭിച്ച എല്ലാ നന്മകളെയും എനിക്ക് തന്ന എല്ലാ അനുഭവങ്ങളെയും ഓർത്തു നന്ദി പറയുന്നു.കർത്താവേ , എനിക്ക് കൈവന്ന വിജയങ്ങൾ സന്തോഷകരമായ ഓര്മകളായും സംഭവിച്ച പരാജയങ്ങൾ എന്റെ തന്നെ ബലഹീനതകളുടെ ആഴങ്ങളെ മനസിലാക്കി അങ്ങിൽ കൂടുതൽ ആശ്രയിക്കുന്നതിനുളള അവസരങ്ങളായും എന്റെ ദുഃഖങ്ങൾ അങിലേക്കു വലിച്ചടുപ്പിക്കുന്ന സന്ദര്ഭങ്ങളായി മാറ്റുവാനും ഇടയാക്കണമേ.ഞാൻ നഷ്ടപ്പെടുത്തിയ മണിക്കൂറുകളും പാഴാക്കി കളഞ്ഞ അവസരങ്ങളും അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങളും ഓർത്തു ദുഖിക്കുന്നു .എന്റെ ജീവിതത്തെ അങ്ങയുടെ ഇഷ്ടമനുസരിച്ച് നെയ്തെടുക്കുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല .എങ്കിലും എന്റെ പോരായ്മകൾ പരിഹരിച്ച് ഈ പുതിയ വർഷം ഏറ്റവും നല്ല രീതിയിൽ ജീവിക്കുന്നതിനും എന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും എനിക്ക് തന്നെയും അഭിമാനിക്കാവുന്ന വിധത്തിൽ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും എന്നെ സഹായിക്കണമേ.എനിക്ക് ജന്മം നൽകുകയും വളർത്തുകയും ചെയ്ത മാതാപിതാക്കളെയും എനിക്ക് സ്നേഹം നൽകി പരിപോഷിപ്പിക്കുന്ന ബന്ധുജനങ്ങളെയും ഈ ദിവസം എന്നെ ഓർക്കുകയും അനുമോദിക്കുകയും എനിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കുകയും ഉദാരമായി പ്രതിസമ്മാനം നൽകുകയും ചെയ്യണമേ.
ആമേൻ .
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ