✔✔✔rating
ലോകരക്ഷകനായ ഈശോ, അങ്ങിൽ നിന്നും ലഭിച്ചിട്ടുളള സകല അനുഗ്രഹങ്ങൾക്കും ,പ്രത്യേകിച്ച് സത്യവിശ്വാസത്തിനും ഞങ്ങൾ നന്ദി പറയുന്നു. ആ വിശ്വാസത്തിൽ ദൃഢമായി നിലനില്കുന്നതിനും വളർന്നുവരുന്നതിമുളള കൃപാവരം ഞങ്ങൾക്ക് നൽകേണമേ. കർത്താവേ, ഇനിയും അസംഖ്യം ജനങ്ങൾ അങ്ങയെ അറിയാതെയും അറിയുന്നതിനുളള മാർഗം ഇല്ലാതെയും ജീവിക്കുന്നുണ്ടെന്നു ഞങ്ങൾ ഓർക്കുന്നു. വിളവിലേക്കു വേലക്കാരെ അയക്കുവാൻ വിളവിന്റെ നാഥനോട് പ്രാര്ഥിക്കണമെന്നു അങ്ങ് ആവശ്യപ്പെട്ടുവല്ലോ. പരി . കന്യകാമറിയത്തിന്റെയും വി. യൗസേപ്പിതാവിന്റെയും ഇന്ത്യയുടെ അപ്പൊസ്‌തലനായ വി.മാർ തോമാശ്ളീഹായുടെയും ,സാർവത്രിക മിഷൻ പ്രവർത്തങ്ങളുടെ മധ്യസ്ഥരായ ഉണ്ണീശോയുടെയും , വി. കൊച്ചുത്രേസ്യാ, വി. ഫ്രാൻസിസ് സേവ്യേർ എന്നിവരുടെയും മാദ്ധ്യസ്ഥം വഴി അങ്ങയുടെ പ്രേഷിതരാകുന്നതിനു ഉത്തമരായ അനവധി യുവാക്കളെ സന്നദ്ധരാക്കണമേ. ആത്മാക്കളുടെ രക്ഷക്കായി തീക്ഷ്‌ണതയോടെ വേല ചെയ്യുന്നതിനു തീക്ഷ്ണമതികളായ ധാരാളം പ്രേഷിതരെ വിളിക്കുകയും ചെയ്യണമേ.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ