✔✔✔rating
കർത്താവെ എന്റെ കാലമെല്ലാം കടന്നു പോയി , അത് ഏതു വിധമായി പോയി എന്ന് അറിയുന്നില്ല .ഈ അല്പകാലത്തിൽ എത്രയോ പ്രാവശ്യം എന്റെ വചനം കൊണ്ടും ആകാത്ത ആഗ്രഹം കൊണ്ടും അങ്ങേക്ക് ദ്രോഹം ചെയ്തു. ഇപ്പോൾ മരണം അടുത്തുവരുന്ന ഭയങ്കരമായ വിധിയിൽ എന്ത് വരാൻ പോകുന്നുവെന്നോർത്ത്ഞാൻ ഭയപ്പെടുന്നു. ഞാൻ ചെയ്ത പാപങ്ങളാൽ എന്റെ ബുദ്ധിയും മനസും കലങ്ങിയിരിക്കുന്നു. എന്റെ അവസാന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു ധ്യാനിപ്പാൻ കൂടെയും അറിയാൻ വയ്യ. അതുകൊണ്ടു അങ്ങുന്നു എന്നെ അനുഗ്രഹിച്ചു ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ പാപങ്ങളെ വിചാരിച്ചു കരഞ്ഞു പ്രലപിപ്പാനും , അതുകൾക്കു തക്ക തപസ്സു ചെയ്തു അങ്ങേക്ക് നീതി ഉത്തരിപ്പാനും നാലാൾ കുമ്പസാരം കഴിച്ചു അന്ത്യകൂദാശകൾ കൈക്കൊണ്ടു നല്ല മരണത്തെ പ്രാപിപ്പാനും കൃപ ചെയ്യണമെന്ന് അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ