Anudina Prarthanakal is a collection of Catholic Prayers in Malayalam

തൊഴിലന്വേഷകരുടെ പ്രാർത്ഥന

✔✔✔rating


നെറ്റിയിലെ വിയർപ്പു കൊണ്ട് ഉപജീവനം നേടണമെന്ന് ആദിമാതാപിതാക്കളോടു കല്പിച്ചരുളിയ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു . അധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്നവരെ ആശ്വസിപ്പിക്കുന്ന യേശുനാഥാ ,ലോകമെങ്ങും തൊഴിൽ ചെയ്യുന്നവരെയും അവർക്കു തൊഴിൽ നല്കുന്നവരെയും ഞങ്ങൾ അങ്ങേക്ക് കാഴ്ച വക്കുന്നു. അവരെ എല്ലാവരെയും അനുഗ്രഹിക്കേണമേ. തൊഴിലുകളിൽ വ്യാപൃതരായിരിക്കുന്നവർക്കു ചുമതലാബോധവും സത്യസന്ധതയും നൽകേണമേ. കുടുംബങ്ങളുടെ അഭിവൃദ്ധിക്കും രാജ്യപുരോഗതിക്കുമായിഅവർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും ആശീർവദിക്കണമേ, . ആരോഗ്യവും വിദ്യാഭ്യാസവും ഉണ്ടായിട്ടും തൊഴിൽ ലഭിക്കാതെ വലയുന്നവരെ അനുഗ്രഹിക്കേണമേ. അവർക്കോരോരുത്തർക്കും അനുയോജ്യമായ ജോലി ലഭിക്കുവാൻ അങ്ങ് തിരുമനസാകണമേ . ഞങ്ങളുടെ പ്രാർത്ഥനാസഹായം തേടിയിട്ടുളള വ്യക്തികളെ കരുണാപൂർവം കടാക്ഷിക്കേണമേ. മാതാവിനോടും വളർത്തുപിതാവിനോടുമൊപ്പം അദ്ധ്വാനിച്ചു തൊഴിലിന്റെ മാഹാത്മ്യം ഞങ്ങളെ ഗ്രഹിപ്പിച്ച യേശുവേ, തൊഴിലന്വേഷകരായ ഞങ്ങളുടെ സദുദ്യമങ്ങൾ സഫലമാക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ .

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Most Read

Pages

Blog Archive

Scroll To Top