Anudina Prarthanakal is a collection of Catholic Prayers in Malayalam

തിരുഹ്യദയ കൊന്ത

മിശിഹായുടെ കഷ്ടാനുഭവമേ എന്നെ ധൈര്യപ്പെടുത്തണമെ
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ എന്നെ കഴുകണമേ
മിശിഹായുടെ തിരുരക്തമേ എന്നെ ലഹരിപിടിപ്പിക്കണമേ
മിശിഹായുടെ തിരുശരീരമേ എന്നെ രക്ഷിക്കണമേ
മിശിഹായുടെ ദിവ്യാത്മാവേ എന്നെ ശുദ്ധീകരിക്കണമേ
നല്ല ഈശോയേ എന്റെ അപേക്ഷ കേൾക്കണമേ
അങ്ങേ തിരുമുറിവുകളുടെ ഇടയിൽ എന്നെ മറച്ചുകൊള്ളണമേ
അങ്ങയില്‍ നിന്നു പിരിഞ്ഞുപോകുവാന്‍ എന്നെ അനുവദിക്കരുതെ
ദുഷ്ട ശത്രുക്കളിൽ നിന്നു എന്നെ കാത്തുകൊള്ളണമേ
എന്റെ മരണനേരത്ത് എന്നെ അങ്ങേ പക്കലേക്ക് വിളിക്കണമേ
അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയുടെ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കണമേ.
ഹൃദയശാന്തതയും എളിമയുമുളള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
ഓരോ ചെറിയ മണിക്ക്:
ഈശോയുടെ മാധുര്യമുളള തിരുഹൃദയമേ അങ്ങ് എന്റെ സ്നേഹമായിരിക്കണമേ(10 പ്രാവശ്യം)
ഓരോ ദശകത്തിനും അവസാനം:
ഹൃദയശാന്തതയും എളിമയുമുളള ഈശോ എൻറെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ. (ഇപ്രകാരം 50 മണി ജപമാല ചൊല്ലിയിട്ടു)
കാഴ്ചവയ്പ്പ്
ഈശോയുടെ മാധുര്യമുളള തിരുഹൃദയമേ ഞങ്ങളുടെ മേൽ അലിവുണ്ടായിരിക്കണമേ.
അമലോത്ഭവ മറിയത്തിൻ്റെ കറയില്ലാത്ത ദിവ്യഹൃദയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
തിരുഹൃദയത്തിന്‍റെ നാഥേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും ആരാധിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ.
മരണ വേദനയനുഭവിച്ച ഈശോയുടെ തിരുഹൃദയമേ മരിക്കുന്നവരുടെ മേൽ കൃപയായിരിക്കണമേ.

കരുണ കൊന്ത




ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി
1 സ്വർഗ്ഗ. 1 നന്മ. 1 വിശ്വാസപ്രമാണം
വലിയമണികളില്‍:
നിത്യ പിതാവേ എന്‍റെയുംലോകം മുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോ മിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേക്കു ഞാന്‍ കാഴ്ചവയ്ക്കുന്നു.
ചെറിയ മണികളില്‍:
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
പിതാവേ ഞങ്ങളുടേയും ലോകം മുഴുവന്‍റെയും മേലും കരുണയായിരിക്കണമേ.
10 പ്രാവശ്യം
ഓരോ ദശകങ്ങളും കഴിഞ്ഞു :
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനെ ഞങ്ങളുടെയും ലോകം മുഴുവന്‍റെയും മേൽ കരുണയായിരിക്കണമേ (3 പ്രാവശ്യം).

പെസഹാവ്യാഴം അപ്പം മുറിക്കൽ പ്രാർത്ഥന



പ്രാരംഭ പ്രാർത്ഥന
കാർമ്മി: അത്യുന്നതനാളിൽ ദൈവത്തിനു സ്‌തുതി (3 )
സമൂഹം : ആമേൻ (3 )
കാർമ്മി:ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോളും എന്നേക്കും .
സമൂഹം : ആമേൻ (3 )
കാർമ്മി:സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,(സമൂഹവും കൂടി ) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ . സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്തത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ എന്ന് ഉദ്‌ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ, ദുഷ്ടാരൂപിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി .

സമൂഹം : ആദി മുതൽ എന്നേക്കും ആമേൻ .
കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,(സമൂഹവും കൂടി ) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ . സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്തത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ എന്ന് ഉദ്‌ഘോഷിക്കുന്നു.
ശുശ്രൂഷി : നമുക്ക് പ്രാർത്ഥിക്കാം , സമാധാനം നമ്മോടു കൂടെ .
കാർമ്മി: കർത്താവേ, ശക്തനായ ദൈവമേ, ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ.നസ്‌റത്തിലെ തിരുകുടുംബം പോലെ സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലുംആരോഗ്യത്തിലും അനാരോഗ്യത്തിലും തിരുമനസ്സ് നിറവേറ്റുവാൻ ഈ കുടുംബാംഗങ്ങളെ സഹായിക്കേണമേ. ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂഹം : ആമേൻ .
കാർമ്മി : കർത്താവേ ,നിന്റെ കൂടാരത്തിൽ ആര് വസിക്കും ? നിന്റെ വിശുദ്ധ ഗിരിയിൽ ആര് വിശ്രമിക്കും?
സമൂഹം : കറ കൂടാതെ ജീവിക്കുന്നവനും നീതി പ്രവർത്തിക്കുന്നവനും ഹൃദയത്തിൽ സത്യമുള്ളവനുംനാവു കൊണ്ട് വഞ്ചിക്കാത്തവനും .

മാതാവിനോടുളള സംരക്ഷണ പ്രാർത്ഥന



ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മതവും മദ്ധ്യസ്ഥയും സഹായവും രക്ഷകയുമാകുവാൻ ദൈവം മുൻകൂട്ടി തെരഞ്ഞെടുത്തിരിക്കുന്നു അങ്ങയെ ഞങ്ങൾ വണങ്ങുന്നു . ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സമരക്ഷകയുമായി ഇന്ന് ഞങ്ങൾ അമ്മയെ സ്വീകരിക്കുന്നു. അമ്മേ , അങ്ങയുടെ ശക്തമായ സംരക്ഷണത്താൽ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളിൽ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങൾ , അഗ്നിബാധ , ജലപ്രളയം , ഇടിമിന്നൽ , കൊടുങ്കാറ്റ് , ഭൂമികുലുക്കം , വാഹനാപകടങ്ങൾ, എന്നിവയിൽ നിന്നും കള്ളന്മാർ , അക്രമികൾ , എന്നിവരിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കേണമേ. ഈ ഭവനത്തിൽ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളിൽ നിന്നും ശാരീരിക അസുഖങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റം പ്രധാനമായി പാപം വർജ്ജിക്കുന്നതിനും എല്ലാ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ടു ദൈവാനുഗ്രഹത്തിൽ ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങൾ എല്ലാവർക്കുമായി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ. ആമേൻ .

കുടുംബത്തിന് വേണ്ടിയുളള പ്രാർത്ഥന



നന്മ സ്വരൂപിയും കരുണാമതിയുമായ ദൈവമേ, ഞങ്ങളുടെ ഭവനത്തെയും കുടുംബത്തയും ഞങ്ങൾക്കുളള സകലത്തെയും അങ്ങയുടെ ശക്തമായ സംരക്ഷണത്തിനായി ഭരമേല്പിക്കുന്നു. നസ്‌റത്തിലെ തിരുകുടുംബത്തെ അങ്ങു അനുഗ്രഹിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ രക്ഷകനായ ഈശോയെ, അങ്ങു ഞങ്ങളെ രക്ഷിക്കുവാൻ വേണ്ടി മനുഷ്യാവതാരം ചെയ്യുവാൻ തിരുമനസായ സ്‌നേഹത്തെക്കുറിച്ചും കുരിശിൽ കിടന്ന് ഞങ്ങൾക്കുവേണ്ടി മരിക്കുവാൻ തിരുച്ചിത്തമായ കരുണയെക്കുറിച്ചും ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഇതിലെ അംഗങ്ങളെയും ആശീർവദിക്കണമെന്നു താഴ്മയായി ഞങ്ങൾ അങ്ങയോടു അപേക്ഷിക്കുന്നു . എല്ലാ തിന്മയിൽ നിന്നും ദുഷ്ടമനുഷ്യരുടെ തിന്മയിൽ നിന്നും വഞ്ചനയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. മഞ്ഞ് , തീയ് , വെള്ളപ്പൊക്കം , മുതലായ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുകൊളണമേ. അങ്ങയുടെ കോപത്തിൽ നിന്നും ഞങ്ങളെ വിമുക്തരാക്കേണമേ. പകയിൽ നിന്നും ശത്രുക്കളുടെ ദുരുദ്ദേശങ്ങളിൽ നിന്നും പഞ്ഞം , പട , വസന്ത , മുതലായവയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. ഞങ്ങളളിലാരും തന്നെ വിശുദ്ധ കൂദാശകൾ സ്വീകരിക്കാതെ മരിക്കുന്നതിന് ഇടവരുത്തരുതേ. ഞങ്ങളെ വിശുദ്ധീകരിക്കുന്ന വിശ്വാസം തുറന്നു സമ്മതിക്കുന്നതിനും , വേദനകളിലും ക്ലേശങ്ങളിലും ഞങ്ങളുടെ ശരണം ഇളകാതിരിക്കുന്നതിനും അങ്ങനെ അങ്ങയെ കൂടുതൽ സ്‌നേഹിക്കുന്നതിനും മറ്റുള്ളവരോട് സ്‌നേഹപൂർവം വർത്തിക്കുന്നതിനും നീ ഇടയാക്കേണമേ. ഓ ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കേണമേ, രക്ഷിക്കേണമേ,. വരപ്രസാദത്തിന്റെയും കരുണയുടെയും മാതാവായ മറിയമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ. ദുഷ്ടാരൂപിയിൽനിന്നു ഞങ്ങളെ കാത്തുകൊള്ളേണമേ. കണ്ണുനീരിന്റെ ഈ താഴ്വരയിൽ കൂടി ഞങ്ങളുടെ കരങ്ങൾ പിടിച്ചു നീ നടത്തണമേ . നിന്റെ ദിവ്യപുത്രനുമായി രമ്യപ്പെടുത്തണമേ. അങ്ങയുടെ വാഗ്‌ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ ഞങ്ങളെ അങേക്കു സമർപ്പിക്കണമേ. ഞങ്ങളുടെ രക്ഷകന്റെ വളർത്തുപിതാവും പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷകനും തിരുകുടുംബത്തിന്റെ തലവനുമായ മാർ യൗസേപ്പിതാവേ, ഞങ്ങള്ക്കു വേണ്ടി മാധ്യസ്ഥം വഹിക്കേണമേ. സർവദാ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യേണമേ. വി.മിഖായേലേ, പിശാചിന്റെ സകല കെണികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. വി.ഗബ്രിയേലേ, ദൈവതിരുച്ചിത്തം ഞങ്ങൾക്ക് മനസിലാക്കി തരേണമേ. വി.റഫായേലേ , ഞങ്ങളെ രോഗങ്ങളിൽ നിന്നും ജീവിതാപായങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ. ഞങ്ങളുടെ കാവൽ മാലാഖമാരെ ഞങ്ങളുടെ രക്ഷയുടെ വഴിയിൽ കൂടി എപ്പോഴും നടത്തിക്കൊള്ളേണമേ. വിശുദ്ധ മദ്ധ്യസ്ഥരെ ദിവ്യ തിരുസിംഹാസനത്തിൻ മുൻപിൽ നിന്നുകൊണ്ട് ഞങ്ങൾക്ക് വനേടി അപേക്ഷിക്കേണമേ. ഞങ്ങളുടെ സൃഷ്ടാവായ ബാവാതമ്പുരാനേ, കുരിശിൽ കിടന്നുകൊണ്ട് ഞങ്ങൾക്കായി ത്യാഗബലിയർപ്പിച്ച പുത്രൻ തമ്പുരാനേ, മാമോദീസാ വഴിയായി ഞങ്ങളെ വിശുദ്ധീകരിച്ച റൂഹാ തമ്പുരാനെ, ഈ ഭവനത്തെ അനുഗ്രഹിക്കേണമേ. ദൈവം തന്റെ പരിശുദ്ധ ത്രിത്വത്തിൽ ഞങ്ങളുടെ ശരീരങ്ങളെ രക്ഷിക്കുകയും ആത്മാക്കളെ ശുദ്ധീകരിക്കുകയും മനസിനെ നയിക്കുകയും ഞങ്ങളെ നിത്യജീവിതത്തിലേക്കു ആനയിക്കുകയും ചെയ്യുമാറാകട്ടെ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി. ആദി മുതൽ എന്നേക്കും ആമേൻ .

തൊഴിലന്വേഷകരുടെ പ്രാർത്ഥന



നെറ്റിയിലെ വിയർപ്പു കൊണ്ട് ഉപജീവനം നേടണമെന്ന് ആദിമാതാപിതാക്കളോടു കല്പിച്ചരുളിയ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു . അധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്നവരെ ആശ്വസിപ്പിക്കുന്ന യേശുനാഥാ ,ലോകമെങ്ങും തൊഴിൽ ചെയ്യുന്നവരെയും അവർക്കു തൊഴിൽ നല്കുന്നവരെയും ഞങ്ങൾ അങ്ങേക്ക് കാഴ്ച വക്കുന്നു. അവരെ എല്ലാവരെയും അനുഗ്രഹിക്കേണമേ. തൊഴിലുകളിൽ വ്യാപൃതരായിരിക്കുന്നവർക്കു ചുമതലാബോധവും സത്യസന്ധതയും നൽകേണമേ. കുടുംബങ്ങളുടെ അഭിവൃദ്ധിക്കും രാജ്യപുരോഗതിക്കുമായിഅവർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും ആശീർവദിക്കണമേ, . ആരോഗ്യവും വിദ്യാഭ്യാസവും ഉണ്ടായിട്ടും തൊഴിൽ ലഭിക്കാതെ വലയുന്നവരെ അനുഗ്രഹിക്കേണമേ. അവർക്കോരോരുത്തർക്കും അനുയോജ്യമായ ജോലി ലഭിക്കുവാൻ അങ്ങ് തിരുമനസാകണമേ . ഞങ്ങളുടെ പ്രാർത്ഥനാസഹായം തേടിയിട്ടുളള വ്യക്തികളെ കരുണാപൂർവം കടാക്ഷിക്കേണമേ. മാതാവിനോടും വളർത്തുപിതാവിനോടുമൊപ്പം അദ്ധ്വാനിച്ചു തൊഴിലിന്റെ മാഹാത്മ്യം ഞങ്ങളെ ഗ്രഹിപ്പിച്ച യേശുവേ, തൊഴിലന്വേഷകരായ ഞങ്ങളുടെ സദുദ്യമങ്ങൾ സഫലമാക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ .

വിദ്യാർത്ഥികളുടെ പ്രാർത്ഥന



പരിശുദ്ധാത്മാവായ ദൈവമേ, എന്നിൽ വന്നു നിറയേണമേ, എന്റെ മനസിനെയും ബുദ്ധിയെയും ചിന്തയെയും വികാര വിചാരങ്ങളെയും വിശുദ്ധീകരിക്കേണമേ. 'ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വന്നതുപോലെ ' ഞാനും ആയിത്തീരുന്നതിനു , അങ്ങേ മഹത്വത്തിനൊത്ത വിധം എന്റെ ദൗത്യം നിർവഹിക്കുന്നതിനുമാവശ്യമായ ജ്ഞാനം , ബുദ്ധി , അറിവ് ,ആലോചന , ആത്മധൈര്യം , ഭക്തി , ദൈവഭയം , എന്നീ ദാനങ്ങളും ഫലങ്ങളും എന്നിൽ ചൊരിയേണമേ. പരിശുദ്ധ അമ്മേ , മാലാഖമാരെ, വിശുദ്ധരേ , എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ. ഈശോയെ, എന്റെ സഹപാഠികളെയും ഗുരുഭൂതരെയും മാതാപിതാക്കന്മാരെയും സഹോദരങ്ങളെയും അനുഗ്രഹിക്കേണമേ. നിത്യമ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ .ആമേൻ .

Most Read

Pages

Blog Archive

Scroll To Top