Anudina Prarthanakal is a collection of Catholic Prayers in Malayalam

യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന

✔✔✔rating


ഞങ്ങളുടെ രക്ഷകനായ ഈശോയെ , അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു . അങ്ങയിലുള്ള ആഴമായ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ അനുഗ്രഹത്തിനായി ഞാനിതാ അങ്ങയുടെ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു .കര്‍ത്താവേ , ഞാന്‍ ആരംഭിക്കുന്ന ഈ യാത്രയേയും അതിലെ എല്ലാ കാര്യങ്ങളെയും അങ്ങയുടെ പ്രത്യേക സംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി സമര്‍പ്പിക്കുന്നു .ഈശോയേ ,അങ്ങയുടെ വലതുകരം നീട്ടി ഞങ്ങളെ ( എന്നെ ) അനുഗ്രഹിച്ചാലും .അങ്ങയുടെ സാന്നിധ്യവും സഹായവും ഈ യാത്രയിലുടനീളം ഞങ്ങള്‍ക്ക് ( എനിക്ക് ) താങ്ങും തണലുമായിരിക്കട്ടെ .യാത്രയിലുണ്ടാകുന്ന എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ (എന്നെ ) കാത്തുകൊള്ളണമേ .ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ ,വിശുദ്ധ ഔസേപ്പിതാവേ , ഞങ്ങള്‍ക്കു (എനിക്കു ) വേണ്ടി അപേക്ഷിക്കണമേ .ഞങ്ങളെ (എന്നെ ) കാക്കുന്ന കര്‍ത്താവിന്‍റെ മാലാഖമാരെ (മാലാഖയെ ) , ഞങ്ങള്‍ക്ക് (എനിക്ക് ) കൂട്ടായിരിക്കണമേ .നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ .


 ആമ്മേന്‍

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Most Read

Pages

Blog Archive

Scroll To Top